ad
Deshabhimani

കാർഷിക സർവകലാശാലയിലെ കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

Kishore Kumar Gowda

കിഷോർ കുമാർ ഗൗഡ

വെബ് ഡെസ്ക്

Published on Jul 25, 2026, 01:46 PM | 1 min read

മണ്ണുത്തി: മണ്ണുത്തി കാർഷിക സർവകലാശാലയിലെ കുളത്തിൽ ഗവേഷണ വിദ്യാർഥി മുങ്ങിമരിച്ചു. കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്. യൂണിവേഴ്സിറ്റിയിലെ വെള്ളാനിക്കര കാർഷിക കോളേജിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. വെജിറ്റബിൾ സയൻസിൽ മൂന്നുവർഷത്തെ ഗവേഷണ പഠനത്തിന്‌ എത്തിയതാണ്‌.


ശനി പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന് സമീപം ഉള്ള കുളത്തിലാണ് കിഷോർ കുമാർ കാൽവഴുതി വീണത്. ഹോസ്റ്റലിൽ നിന്നും സുഹൃത്തിനോടൊപ്പം ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോയതായിരുന്നു. ഇതിനിടെ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home