ad
Deshabhimani

ബസിൽനിന്ന്‌ തെറിച്ചുവീണ് 
യാത്രക്കാരി മരിച്ചു

accidental death

നളിനി

വെബ് ഡെസ്ക്

Published on Aug 12, 2025, 12:59 AM | 1 min read

പൂവത്തൂർ

ഒഴിവുള്ള സീറ്റിലിരിക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിൽ നിന്ന്‌ പുറത്തേക്ക് തെറിച്ച് വീണ് യാത്രക്കാരി മരിച്ചു.​ പൂവത്തൂർ സ്വദേശി പെരിങ്ങാട് നളിനി (74) ആണ് ജോണീസ്‌ ബസിൽനിന്ന്‌ വീണ്‌ മരിച്ചത്. തിങ്കൾ രാവിലെ പൂച്ചക്കുന്ന് വളവിലാണ്‌ സംഭവം. പൂച്ചക്കുന്ന് വളവിൽ വച്ച് പുറകിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് നടക്കുന്നതിനിടയിൽ ബാലൻസ് തെറ്റി മുൻവശത്തെ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിലാണ്‌ വാതിൽ തുറന്നത്‌. ഉടൻ പറപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ചൊവ്വ പകൽ രണ്ടിന് എളവള്ളി ക്രിമിറ്റോറിയത്തിൽ. സുദൃഢം എന്ന ഫൈനാൻസ് സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായാണ് നളിനി ജോലി ചെയ്തിരുന്നത്. ഭർത്താവ്‌: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീജിത്ത്, ശ്രീജിവ്, ശ്രീജ. മരുമക്കൾ: അശ്വതി, അനിത, സുരേന്ദ്രൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home