ad
Deshabhimani

ആലുവ കമ്പനിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

Aluva Fire
വെബ് ഡെസ്ക്

Published on Sep 24, 2026, 05:37 PM | 1 min read

കൊച്ചി : ആലുവ കമ്പനിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്. അങ്കമാലിയിൽ നിന്ന് ബെം​ഗളൂരുവിലേക്ക് വീട്ടു സാധനങ്ങളുമായി പോയ വാഹനത്തിനാണ് തീപിടിച്ചത്. ആലുവയിൽ പ്രവർത്തിക്കുന്ന അ​ഗർവാൾ ഇൻഡസ്ട്രീസിന്റെ പാഴ്സൽ സർവീസ് വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.


കമ്പനിപ്പടിയിൽ മെട്രോയുടെ 106ാം നമ്പർ പില്ലറിന് സമീപമാണ് വാഹനത്തിന് തീപിടിച്ചത്. സംഭവസ്ഥലത്ത് നാട്ടുകാരും അ​ഗ്നിശമനസേനയും ചേർന്ന് തീയണക്കാൻ ശ്രമം തുടരുകയാണ്. ദേശീയപാത മുഴുവനായും സ്തംഭിച്ച അവസ്ഥയിലാണ്. വാഹനത്തിന് തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home