ad
Deshabhimani

വാൻ ഇടിച്ച് കാൽനട യാത്രികൻ മരിച്ചു

ബാബു
വെബ് ഡെസ്ക്

Published on Aug 16, 2026, 12:00 AM | 1 min read

പട്ടിക്കാട്

ദേശീയ പാത ചുവന്നമണ്ണിൽ ടെമ്പോ വാൻ ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. പൂവഞ്ചിറ സ്വദേശി തെക്കേ വീട്ടിൽ ബാബു (71) ആണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ശനി പുലർച്ചെ 5.30ന്‌ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന്‌ വന്ന വാഹനം ബാബുവിനെ ഇടിക്കുകയായിരുന്നു. ബാബു സംഭവസ്ഥലത്ത്തന്നെ മരിച്ചു. സംസ്‌കാരം ഞായർ പകൽ രണ്ടിന്‌ ചുവന്ന മണ്ണ്‌ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജിതിൻ, ജിബിൻ. മരുമകൾ: രാധിക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home