ad
Deshabhimani

ബൈക്കപകടത്തിൽ 
പരിക്കേറ്റ യുവാവ് മരിച്ചു

.
വെബ് ഡെസ്ക്

Published on Apr 03, 2026, 12:00 AM | 1 min read

അഷ്ടമിച്ചിറ

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുരിയക്കാട് കുളങ്ങരമുറ്റത്ത് കൃഷ്ണ ഭഗത് (26 – ഡിവൈഎഫ്ഐ കുരിയക്കാട് യൂണിറ്റ് അംഗം) ആണ് മരിച്ചത്. മാർച്ച് ഒമ്പതിന്‌ പുലർച്ചെ 1.15ന്‌ പുത്തൻചിറയിൽ നിന്ന് കുണ്ടായിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. കുഴുക്കാട്ടുശേരി സ്കൂളിലേക്ക് തിരിയുന്ന റോഡിലെ വളവിൽ ബൈക്ക് നിയന്ത്രണം വിട്ട്‌ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റ കൃഷ്ണ ഭഗത്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ്‌ മരിച്ചത്‌. സംസ്‍കാരം നടത്തി. അച്ഛൻ: മണി. അമ്മ: ശാന്ത. സഹോദരൻ: യദു(സിപിഐ എം കുരിയക്കാട് ബ്രാഞ്ച് അംഗം).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home