ad
Deshabhimani

3 പേർക്ക് 
പരിക്ക്‌

ലോറിക്ക് പിന്നിൽ കാറിടിച്ച് 
യുവാവ് മരിച്ചു

അരുൺ
വെബ് ഡെസ്ക്

Published on May 18, 2026, 12:20 AM | 1 min read

ഏങ്ങണ്ടിയൂർ

പൊക്കുളങ്ങര ദേശീയപാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ ഡ്രൈവർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ സ്വദേശി ഊണുങ്ങൽ അരുൺ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന വാടാനപ്പള്ളി മണ്ണാംപുറത്ത് ഭവിൻ ബാബു (26), വാടാനപ്പള്ളി ബീച്ച് റോഡിൽ കാര്യാട്ട് ശ്രീരാഗ് (27), ഇടശേരി പുളിയംതുരുത്ത് സ്വദേശി വാക്കാട്ട് ആശ്രീത് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്ത് നിന്നും ഏതാനും ദിവസം മുമ്പ്‌ അവധിക്ക്‌ വന്നതായിരുന്നു അരുൺ. സംസ്കാരം തിങ്കളാഴ്ച നടക്കും. അച്ഛൻ: സുരേഷ്. അമ്മ: ബിന്ദു. സഹോദരൻ: അമൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home