ad
Deshabhimani

സ്വകാര്യ ബസിടിച്ച്‌ സ്കൂട്ടർ യാത്രികൻ മരിച്ചു

കുഞ്ഞുമൊയ്തീൻ

കുഞ്ഞുമൊയ്തീൻ

വെബ് ഡെസ്ക്

Published on May 20, 2026, 12:12 AM | 1 min read

കുന്നംകുളം

പാറേമ്പാടം അയ്യപ്പത്ത് റോഡിന് സമീപം സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എരുമപ്പെട്ടി തളി പാറപ്പുറം സ്വദേശി പണിക്കവീട്ടിൽ കുഞ്ഞുമൊയ്തീൻ (73) ആണ് മരിച്ചത്. ചൊവ്വ രാവിലെ ഏഴരയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന്‌ തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്‌ കുഞ്ഞുമൊയ്തീൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ പറമ്പിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. പുല്ലുവെട്ട് തൊഴിലാളിയായ കുഞ്ഞുമൊയ്തീൻ അനുബന്ധ യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനായി കുന്നംകുളത്തേക്ക് വരുന്നതിനിടെയാണ് അപകടം. സ്വകാര്യ ബസിന്റെ വേഗതയാണ് അപകടകാരണമെന്ന് സാക്ഷികൾ പറയുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഖബറടക്കി. ഭാര്യ: സുലൈഖ . മക്കൾ: സിദ്ദിഖ്‌, ഷമീറ, നിഷ. മരുമക്കൾ: അഷ്റഫ്, കരീം, ബീന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home