വയോധികൻ കാറിടിച്ച് മരിച്ചു

ദേശമംഗലം
നിയന്ത്രണം വിട്ട കാറിടിച്ച് വയോധികൻ മരിച്ചു. തലശേരി ചെരുവിൽ പീടികയിൽ മൊയ്തീൻ (72) ആണ് മരിച്ചത്. ശനി വൈകിട്ട് ആറോടെയാണ് സംഭവം. മേലെ തലശേരിയിൽ സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ ദിശതെറ്റിവന്ന് മൊയ്‌തീനെ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം നടത്തി. ഭാര്യ: സാറ. മക്കൾ: മജീദ്, ഷാജി, റെജീന, സുലൈഖ , സക്കീന .










0 comments