ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

സ്നേഹ
ചേർപ്പ്
സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. ചേർപ്പ് പൂച്ചിന്നിപ്പാടം സ്വദേശി തളിക്കുളം വീട്ടിൽ സ്നേഹ (32) ആണ് മരിച്ചത്. പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റാണ്. ബുധൻ രാവിലെ 10ഓടെ തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഊരകം സൗത്ത് ബസ് സ്റ്റോപ്പിനടുത്താണ് സംഭവം. തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന റീബോൺ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ സ്കൂട്ടറിൽ വന്നിരുന്ന സ്നേഹയെ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ സ്നേഹയുടെ തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. തൃശൂർ എൻജിനിയറിങ് കോളേജിലെ അസി. പ്രൊഫസർ ജെറിയാണ് ഭർത്താവ്. അഞ്ച് വയസ്സുള്ള അമല, ഒരു വയസ്സുള്ള ആൻസിയ എന്നിവരാണ് മക്കൾ. സംസ്കാരം വ്യാഴം രാവിലെ 10ന് പൂച്ചിന്നിപ്പാടം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.









0 comments