ലേബര്‍ കോഡിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം: എളമരം കരീം

തൊഴിലാളി വിരുദ്ധ ലേബർ കോഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെയും -കെഎൻ ഇഎഫും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിഐടിയു സംസഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ലേബര്‍ കോഡിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ലേബര്‍ കോഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ക്കിങ് ജേർണലിസ്റ്റ് ആക്ട് ഇല്ലാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ കാലങ്ങളായി അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ നഷ്ടമായി. രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ അവഗണിച്ചാണ് തൊഴിലാളി വിരുദ്ധ നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. പാര്‍ലമെന്റില്‍പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ലേബര്‍ കോഡ് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷനായി. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ഡോ. എം പി പത്മനാഭന്‍, എസ്ടിയു ദേശീയ പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസര്‍, എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി എ ടി അബ്ദു, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി പി കെ സജിത് എന്നിവർ സംസാരിച്ചു. കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി സി രതീഷ്‌കുമാര്‍ സ്വാഗതവും പ്രസിഡന്റ് ടി എം അബ്ദുല്‍ഹമീദ് നന്ദിയും പറഞ്ഞു. എം ഫിറോസ്ഖാന്‍, പി എസ് രാകേഷ്, മനു കുര്യന്‍, കമാല്‍ വരദൂര്‍, ഒ സന്തോഷ് കുമാര്‍, എം ധര്‍മരാജന്‍, എം കെ അന്‍വര്‍, ഒ സി സചീന്ദ്രന്‍, കെ വി സത്യന്‍, അബ്ദുറഹിമാന്‍ തങ്ങള്‍, കെ സനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.









0 comments