ഭരണഘടനാ സംരക്ഷണത്തിനായി ‘കുട്ടിച്ചങ്ങല ’

ഭരണഘടനാ സംരക്ഷണദിനത്തിൽ കുട്ടിച്ചങ്ങല തീർത്ത് ഗവ. ടി ടിഐയിലെ കുരുന്നുകൾ
കൊല്ലം
ഭരണഘടനാ സംരക്ഷണ ദിനത്തിൽ കുട്ടിച്ചങ്ങല തീർത്ത് ഗവ. ടിടിഐയിലെ കുരുന്നുകൾ. "ഭരണഘടന @10’ എന്ന പരിപാടിയിൽ ഭരണഘടനയുടെ ആമുഖം കൈകളിലേന്തിയാണ് കുട്ടികള്‍ കണ്ണി ചേർന്നത്. പ്രിൻസിപ്പല്‍ ഇ ടി സജി സന്ദേശം നൽകി. ഭരണഘടന ആമുഖ വായന, ക്വിസ് മത്സരം എന്നിവ നടന്നു. ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതയും മതേതരത്വവും കുഞ്ഞു പ്രായത്തിൽതന്നെ കുട്ടികളില്‍ ഊട്ടിയുറപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. അധ്യാപകരായ പി കെ ഷാജി, സി പി ഗീതാകുമാരി, എൻ ആർ ജീന, ലീനസ് വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.









0 comments