ജനസംഖ്യാനുപാതികമായി കേരളത്തിൽ ആവശ്യത്തിന്‌ സ്‌കൂളുകൾ , ഒരു കുട്ടിക്കുപോലും പഠിക്കാനുള്ള അവസരം 
നിഷേധിക്കപ്പെടുന്നില്ല

print edition രാജ്യത്ത് താഴിട്ടത് 79,039 സ്കൂളിന് ; കേരളത്തിൽ പൂജ്യം

education
വെബ് ഡെസ്ക്

Published on Nov 27, 2025, 02:07 AM | 1 min read


തിരുവനന്തപുരം

രാജ്യത്ത്‌ അനുദിനം സർക്കാർ സ്‌കൂളുകൾക്ക്‌ പൂട്ട്‌ വ‍ീഴുന്പോൾ ഒന്പതര വർഷത്തിനിടയിൽ ഒരു സ്‌ക‍ൂൾ പോലും അടച്ചുപൂട്ടാതെ കേരളം. 2017 – 18ൽ രാജ്യത്താകെ 10,94,543 സ്‌കൂളായിരുന്നത്‌ 2023ൽ 10,15,504 എണ്ണമായി കുറഞ്ഞു. ആറുവർഷംകൊണ്ട്‌ 79,039 എണ്ണം. ഉത്തർപ്രദേശിൽ കഴിഞ്ഞവർഷം ഒക്‌ടോബറിൽ മാത്രം 27,764 സ്‌കൂളുകൾ അടച്ചുപൂട്ടി. മധ്യപ്രദേശ്‌ 20,000, ജാർഖണ്ഡ്‌ 4600, ഛത്തീസ്‌ഗഡ് 1,000, ആന്ധ്രാപ്രദേശ്‌ 5400, ഒഡിഷ 4589, ജമ്മു ആൻഡ്‌ കശ്‌മീർ 4380, അസം 2149 സ്ളു്കളും പൂട്ടി. എന്നാൽ, കേരളത്തിലിത് പൂജ്യമാക്കാനായത് ഇടതുപക്ഷ സർക്കാരിന്റെ മികവുകൊണ്ടാണ്.


സംസ്ഥാനത്ത്‌ ജനവാസ മേഖലകളിൽ 12 കിലോമീറ്റർ ചുറ്റളവിൽ മികച്ച സ‍ൗകര്യങ്ങളുള്ള സർക്കാർ, എയ്ഡഡ് സ്കൂളുണ്ട്‌. ആകെ 12,948 സ്‌കൂളുകൾ. ഒന്നാം ഇ എം എസ്‌ സർക്കാരിന്റെ കാലത്താരംഭിച്ചയ സാർവത്രിക വിദ്യാഭ്യാസത്തിൽനിന്ന്‌ തുടങ്ങിയതാണിത്‌. അധ്യാപക - വിദ്യാർഥി അനുപാതം, അടിസ്ഥാന സൗകര്യം, ഗോത്ര വിദ്യാർഥികൾക്ക്‌ വാഹനസ‍ൗകര്യം, കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കൽ, പഠനം നിഷേധിക്കാതിരിക്കൽ തുടങ്ങിയവയിലെല്ലാം ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിൽ. കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ ഇൻഡക്സിലും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമഗ്ര ഗുണനിലവാര സൂചികകളിലും ചാന്പ്യനായി തുടരുന്നതും കേരളമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home