print edition ആശങ്ക വിതച്ച് സെൻയാർ ചുഴലിക്കാറ്റ്

ജക്കാർത്ത
ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കൻ ഇന്തോനേഷ്യയ്‌ക്ക് സമീപമുള്ള മലാക്ക കടലിടുക്കിൽ രൂപംകൊണ്ട സെൻയാർ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ചൊവ്വ രാത്രിയോടെ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറോട്ട് നീങ്ങിയ കാറ്റ്, ബുധനാഴ്ച രാവിലെ മണിക്കൂറിൽ 70– -80 കിലോമീറ്റർ വേഗതയിലായി. തുടർന്ന് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഇൻഡോനേഷ്യ തീരം കടന്നതായി ഇന്ത്യൻ കലാവസ്ഥാ വിഭാഗം അറിയിച്ചു. തമിഴ്‌നാട് തീരത്തോട് അടുത്തതായും റിപ്പോർട്ടുകളുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴയുണ്ടായേക്കും.
അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് ഭാഗങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശങ്ങളിലും മറ്റൊരുന്യൂന മർദ്ദം കണ്ടെത്തിയതായും കാലാവസ്ഥ വിഭാഗം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും വലിയ ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്.









0 comments