ലേബർ കോഡ്
ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു

ലേബർ കോഡിനെതിരെ എഫ്‌എസ്‌ഇടിഒ നേത്യത്വത്തിൽ കൊല്ലം സിവിൽസ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധം കെജിഒഎ സംസ്ഥാന ട്രഷറർ എ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു
കൊല്ലം
രാജ്യത്തെ തൊഴിലാളികളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്നതും സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നതും കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തെ കുത്തക മുതലാളിമാർക്ക് അനുകൂലവുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡ്. ലേബർ കോഡ് വിജ്ഞാപനത്തിനെതിരെ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ലേബർ കോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. കൊല്ലത്ത് സിവിൽ സ്റ്റേഷനു മുന്നിൽ കെജിഒഎ സംസ്ഥാന ട്രഷറർ എ ബിന്ദു ഉദ്ഘാടനംചെയ്തു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി സുജിത്, സെക്രട്ടറി വി ആർ അജു, കെജിഒഎ ജില്ലാ പ്രസിഡന്റ് എ അജി, സംസ്ഥാന കമ്മിറ്റി അംഗം എൽ മിനിമോൾ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ അനീഷ്, കെജിഎൻഎ ജില്ലാ സെക്രട്ടറി എ അനീഷ്, എഫ്‌എസ്‌ഇടിഒ താലൂക്ക് കൺവീനർ എസ് ഷാഹിർ എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കരയിൽ കെജിഒഎ ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, പുനലൂരിൽ കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ അശോകൻ, കരുനാഗപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എം നിസാമുദീൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. കുന്നത്തൂരിൽ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ആർ അനിൽകുമാർ, പത്തനാപുരത്ത് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സുജോ എക്ലിപ്സ് ജോൺ എന്നിവർ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി മിനിമോൾ, കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരപ്പിള്ള, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജി ബാലചന്ദ്രൻ എന്നിവർ വിവിധ പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തു.









0 comments