ഫിറ്റ്നസ് ഫീസ് വർധന
മോട്ടോർ തൊഴിലാളികൾ പ്രതിഷേധിച്ചു

കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്സ് നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ആഹ്വാനംചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന സമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്‌തു. പരാണ്ടി മനോജ് അധ്യക്ഷനായി. എൽ രമേശൻ, പി പി കുഞ്ഞൻ, എ കെ രജീഷ് ബാബു, സി മസൂദ്, ഷിന്റോ, ഷൈജു, പി റഷീദ് എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ കെ മമ്മു സ്വാഗതം പറഞ്ഞു.









0 comments