പി മോഹനന് സ്വീകരണം നൽകി

കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് പി മോഹനന്‍ സംസാരിക്കുന്നു
കോഴിക്കോട് ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും കേരളത്തിന്റെ സാമൂഹിക വികാസത്തില്‍ പങ്കുവഹിച്ചും കേരള ബാങ്ക് മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് പി മോഹനന്‍ പറഞ്ഞു. കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി മോഹനന്‍, വയനാട് ഡയറക്ടര്‍ പി ഗഗാറിന്‍ എന്നിവരെ റീജണല്‍ ജനറല്‍ മാനേജര്‍ എം പി ഷിബു പൊന്നാടയണിയിച്ച് സ്വീകരിച്ചു. മുന്‍ ഡയറക്ടര്‍ ഇ രമേശ് ബാബുവിന് പി മോഹനന്‍ സ്‌നേഹോപഹാരം നല്‍കി. ഡെപ്യൂട്ടി രജിസ്ട്രാര്‍ സുനീത് ചന്ദ്രന്‍, വയനാട് സിപിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനോദന്‍ ചെറിയാലത്ത്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എം വി ധര്‍മജന്‍, കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. പി ഗഗാറിന്‍, മുന്‍ ഡയറക്ടര്‍ ഇ രമേശ് ബാബു എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സിപിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി രാജീവ് സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എൽ പി ബിനു നന്ദിയും പറഞ്ഞു.









0 comments