ദേശീയ ക്ഷീരദിനാചരണം
പാൽസംഭരണത്തിൽ 14 ശതമാനം വർധന

ദേശീയ ക്ഷീരദിനാചരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു
കൊല്ലം
ദേശീയ ക്ഷീരദിനാചരണം സംസ്ഥാനതല പരിപാടി കൊല്ലത്ത് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്‌തു. ധവളവിപ്ലവത്തിന് നേതൃത്വം വഹിച്ച ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി മിൽമയുടെ പാല്‍ സംഭരണത്തില്‍ 14 ശതമാനത്തിന്റെ വര്‍ധന ഉണ്ടാക്കാനായെന്ന് മന്ത്രി പറഞ്ഞു. മില്‍മ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ ഡോ. വര്‍ഗീസ് കുര്യനെ അനുസ്മരിച്ചു. രാജ്യത്തിന്റെ സഹകരണ ക്ഷീരമേഖലയെ പരിവര്‍ത്തനം ചെയ്തതിന് ഡോ. വര്‍ഗീസ് കുര്യന് ഭാരതരത്നം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എം നൗഷാദ് എംഎല്‍എ, മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍പിള്ള, ക്ഷീരവികസന ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ എംഡി കെ സി ജെയിംസ്, എറണാകുളം മേഖലാ യൂണിയന്‍ എം ഡി വില്‍സന്‍ ജെ പുറവക്കാട്ട്, തിരുവനന്തപുരം മേഖലാ യൂണിയന്‍ എംഡി രാരാരാജ്, ടിആര്‍സിഎംപിയു ഭരണസമിതി അംഗം കെ ആര്‍ മോഹനന്‍പിള്ള എന്നിവർ സംസാരിച്ചു.









0 comments