ലേബർ കോഡ്
ആളിക്കത്തി പ്രതിഷേധം

കലക്ടറേറ്റിന് മുന്നിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ലേബർ കോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിക്കുന്നു
കോട്ടയം കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ലേബർ കോഡിനെതിരെ ജില്ലയിൽ ആളിപ്പടർന്ന് പ്രതിഷേധം. സംയുക്ത ട്രേഡ് യൂണിയന്റെയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അവകാശങ്ങൾ ഹനിക്കുന്നതും സംഘടനകളെയും സംഘടനാ പ്രവർത്തനങ്ങളെയും ഇല്ലാതാക്കുന്നതുമായ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ ലേബർ കോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. ജീവനക്കാർ കറുത്ത ബാഡ്‌ജും ധരിച്ചു. തിരുനക്കര മൈതാനിയിൽനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. കെയുഡബ്ല്യുജെ, കെഎൻഇഎഫ് സംഘടനകൾ പ്രസ്‌ക്ലബിൽനിന്ന് പ്രകടനമായിയെത്തി. പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് അധ്യക്ഷനായി. ഐഐടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ബി വിനു, മറ്റ് സംഘടനാ നേതാക്കളായ കെ ആർ അനിൽകുമാർ, കെ പി ഷാ, ജില്ലാ സെക്രട്ടറി കെ കെ ബിനു, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ, പി ജെ വർഗീസ്, പി എം രാജു, സുനിൽ തോമസ്, പി ഐ ബോസ്, പി കെ ആനന്ദക്കുട്ടൻ എന്നിവർ സംസാരിച്ചു. ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. കലക്ടറേറ്റിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനംചെയ്തു. എംജിയുഇഎ ജനറൽ സെക്രട്ടറി എം എസ് സുരേഷ് അധ്യക്ഷനായി. സംഘടനാ നേതാക്കളായ എൻ എസ് ഷൈൻ, സീമ തങ്കച്ചി എന്നിവർ സംസാരിച്ചു. കോട്ടയത്ത് എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ടി ഷാജി, വൈക്കത്ത് ജില്ലാ സെക്രട്ടറിയറ്റംഗം വി കെ വിപിനൻ, പാലായിൽ ജി സന്തോഷ് കുമാർ, കാഞ്ഞിരപ്പള്ളിയിൽ കെ ജി പ്രവീൺ, ചങ്ങനാശേരിയിൽ ഷേർളി ദിവാനി എന്നിവർ ഉദ്ഘാടനംചെയ്തു. ബെഫി ജില്ലാകമ്മിറ്റി തിരുനക്കര മൈതാനിയിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷാ ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി കെ കെ ബിനു അധ്യക്ഷനായി. യു അഭിനന്ദ്, കെ ഡി സുരേഷ്, ജിതിൻ സി ബേബി, പി സി റെന്നി, തുഷാര എസ് നായർ എന്നിവർ സംസാരിച്ചു. വാട്ടർ അതോറിറ്റി ഓഫീസിൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി അമൃതരാജ് ഉദ്ഘാടനംചെയ്തു. പി എം വർഗീസ് അധ്യക്ഷനായി. കെ സുരേഷ് കുമാർ, അജയകുമാർ എന്നിവർ സംസാരിച്ചു.









0 comments