ലേബർ കോഡുകൾ പിൻവലിക്കണം

ജ്വലിച്ചു രോഷാഗ്നി

എഫ്എസ്‌ഇടിഒ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിൽ ജീവനക്കാരും അധ്യാപകരും തൊഴിൽ നിയമ ഭേദഗതി ഓർഡിനൻസ് കത്തിക്കുന്നു

എഫ്എസ്‌ഇടിഒ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിൽ ജീവനക്കാരും അധ്യാപകരും തൊഴിൽ നിയമ ഭേദഗതി ഓർഡിനൻസ് കത്തിക്കുന്നു

വെബ് ഡെസ്ക്

Published on Nov 27, 2025, 01:00 AM | 2 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലയിൽ തൊഴിലാളി രോഷമുയർന്നു. പതിറ്റാണ്ടുകൾ നീണ്ട ഉജ്വലപ്രക്ഷോഭങ്ങളിലൂടെ തൊഴിലാളിവർഗം നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ ഹനിക്കുന്ന നാല്‌ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംയുക്ത ട്രേഡ്‌ യൂണിയൻ പ്രതിഷേധത്തിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. തൊഴിൽ കോഡുകൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും തൊഴിൽ സുരക്ഷ, വേതനസുരക്ഷ, ക്ഷേമാവകാശങ്ങൾ ഇവയെല്ലാം ഇല്ലാതാക്കുന്ന കേന്ദ്രനയത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും തൊഴിലാളികൾ പ്രഖ്യാപിച്ചു. ആദായ നികുതി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു. എഐടിയുസി സംസ്ഥാന കമ്മിറ്റിയംഗം പി വി മാധവൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, പ്രസിഡന്റ്‌ മാന്പറ്റ ശ്രീധരൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ അഡ്വ. ഐ വി രാജേന്ദ്രൻ (എൻഎൽസി), ഒ കെ സത്യ (സേവ), സി രാജീവൻ (ബെഫി), ബോധി സത്യൻ (എഐബിഇഎ), എം പി സൂര്യനാരായണൻ (എൻഎൽസി), സി നാസർ, എം ധർമജൻ (സിഐടിയു) എന്നിവർ സംസാരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ പി കെ സന്തോഷ് സ്വാഗതം പറഞ്ഞു. മുതലക്കുളത്തുനിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധം തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു. മാനാഞ്ചിറ ജിഎസ്ടി ഭവനുമുന്നിൽ നടന്ന പ്രതിഷേധ ധർണ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മീന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ സനീഷ്, ട്രഷറർ ടി പി അഖിൽ എന്നിവർ സംസാരിച്ചു. ​ കേന്ദ്രസർക്കാരിന്റെ ലേബർ കോഡിനെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്‌ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ തൊഴിൽ നിയമ ഭേദഗതി ഓർഡിനൻസ് കത്തിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനംചെയ്തു. കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ്‌ സ്മിജ, കെജിഒഎ ജില്ലാ സെക്രട്ടറി പി എം ഗിരീഷ്, എഫ്എസ്‌ഇടിഒ താലൂക്ക് സെക്രട്ടറി കെ രാജേഷ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ, വടകര മിനി സിവിൽ സ്റ്റേഷനിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ, താമരശേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ എന്നിവർ പ്രതിഷേധ പ്രകടനം ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home