ad
Deshabhimani

ബസ്‌ കാത്തിരുന്ന 3 പേരെ കാറിടിച്ചു

ഒരാൾ മരിച്ചു: 
2 പേർക്ക് പരിക്ക്

അബ്ദുൽ റസാക്ക്

അബ്ദുൽ റസാക്ക്

വെബ് ഡെസ്ക്

Published on Sep 14, 2026, 12:48 AM | 1 min read

വാണിയംപാറ

വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നു പേരെ കാർ ഇടിച്ച്‌ തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് (65) ആണ് മരിച്ചത്. കല്ലിങ്ങൽ പാടം സ്വദേശിയായ പ്രദീപ്, ചൂർകുന്ന് കണ്ണമ്പറ സ്വദേശിയായ മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ രാവിലെ ആറിനായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അബ്ദുൽ റസാഖ് മരിച്ചു. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന നിയന്ത്രണം വിട്ട ഇന്നോവ കാറാണ്‌ ഇവരെ ഇടിച്ചു തെറിപ്പിച്ചത്‌. കാർ ഡ്രൈവർ തൃശൂർ സ്വദേശി അമൽ (22) നെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്‌ദുൽ റസാഖിന്റെ സംസ്‌കാരം നടത്തി. ഭാര്യ: ഷക്കീല. മക്കൾ: മുനാഫ്, നാഹിദ, നസ്രിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home