ad
Deshabhimani

ഏഴാംകടലിനക്കരെ പൊന്നണിയാൻ അഷ്‌ഫാക്ക് ഇന്ന് ട്രാക്കിൽ

മുഹമ്മദ് അഷ്‌ഫാക്ക്

മുഹമ്മദ് അഷ്‌ഫാക്ക്

വെബ് ഡെസ്ക്

Published on Aug 05, 2026, 12:22 AM | 1 min read

പി വി ബിമൽകുമാർ

കൊടുങ്ങല്ലൂർ

ഏഴാം കടലിനക്കരെ സ്വർണത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയോടെ മുഹമ്മദ് അഷ്‌ഫാക്ക് വേൾഡ് ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മിക്സഡ് റിലേ മത്സരത്തിൽ ട്രാക്കിലിറങ്ങും. അമേരിക്കയിലെ ഒറിഗണിൽ ബുധനാഴ്ച യുഎസ് സമയം രാവിലെ 10.22നാണ് മത്സരം. വ്യക്തിഗത ഇനത്തിൽ ആറിന് പകൽ 1.45ന് 400 മീറ്റർ ഓട്ടമത്സരത്തിലും അഷ്ഫാക്ക് പങ്കെടുക്കും. ബുധനാഴ്ച മുതൽ ഞായറാഴ്ചവരെയാണ് മത്സരങ്ങൾ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശിയായ മുഹമ്മദ് അഷ്ഫാക്ക് കർണാടകയിലെ തുംകൂരുവിൽ നടന്ന 24–-ാമത് നാഷണൽ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 46.05 സെ ക്കൻഡിൽ ഫിനിഷ് ചെയ്താണ് അന്താരാഷ്‌ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മികച്ച പിന്തുണയും പരിശീലനവുമാണ് അന്താരാഷ്ട്ര തലത്തിലേക്ക് അഷ്ഫാക്കിന് വഴിതുറന്നത്. ബംഗളൂരുവിൽ നടന്ന 400 മീറ്റർ ഓട്ടത്തി ൽ 46.5 സെക്കന്റിൽ റെക്കോഡിട്ടു. ഇതോടെ ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ യോഗ്യത നേടി. സൗത്ത് ഏഷ്യൻ മത്സര ജേതാവായി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നടന്ന 36–ാമത് സൗത്ത് സോൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 20 വയസ്സിന് താഴെയുള്ളവരുടെ 400 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടി. 2024ൽ നടന്ന സംസ്ഥാന സ്കൂൾ അത് ലറ്റിക് മീറ്റിൽ 400 മീറ്റർ ഓട്ട മത്സരത്തിൽ റെക്കോഡോടെ സ്വർണം നേടി. ഹോങ്കോങ്ങിൽ നടന്ന അണ്ടർ 20 അത് ലറ്റിക് മീറ്റിൽ 4 x 400 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. അഷ്‌ഫാക്കിന്റെ ട്രാക്കിലെ കുതിപ്പറിഞ്ഞ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. ക്യാപ്റ്റൻ അജിമോനാണ് പരിശീലകൻ. പെരിഞ്ഞനം പഞ്ചായത്തിലെ ചക്കരപ്പാടം സ്വദേശികളായ മഠത്തിപറമ്പിൽ അഷ്റഫിന്റെയും ജെസിയുടെയും മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home