Deshabhimani

കലാമണ്ഡലം വനിതാ ഹോസ്റ്റലിൽ താമസിച്ച യുവാവ് അറസ്റ്റിൽ

മിഥുൻ

മിഥുൻ

വെബ് ഡെസ്ക്

Published on Nov 05, 2026, 12:17 AM | 1 min read

ചെറുതുരുത്തി

കലാമണ്ഡലത്തിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ രാത്രി മുഴുവൻ താമസിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേരയം പരിക്കത്ത് വീട്ടിൽ മിഥുൻ കൃഷ്ണദാസി(22) നെയാണ് ചെറുതുരുത്തി പൊലീസ് തിരുവനന്തപുരത്തുനിന്ന്‌ പിടികൂടിയത്. ഒക്ടോബർ 30ന് രാത്രിയാണ് യുവാവ്‌ ഹോസ്റ്റൽ മുറിയിൽ കയറിയത്. 31ന് രാവിലെ വിദ്യാർഥികളാണ് ഇയാളെ കണ്ടത്. തുടർന്ന് ഇയാൾ അവിടെനിന്ന്‌ രക്ഷപ്പെടുകയായിരുന്നു. രണ്ടാംവർഷ ബിരുദ വിദ്യാർഥിനി താമസിക്കുന്ന ഹോസ്റ്റൽ മുറിയിലാണ് യുവാവ് രാത്രി മുഴുവൻ കഴിഞ്ഞത്. വിദ്യാർഥിനിയുടെ ആൺ സുഹൃത്താണെന്നാണ്‌ പ്രാഥമിക വിവരം. യു വാവ് പെ ൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ മറ്റു കുട്ടികൾ വീട്ടിൽ പോയിരുന്നു. ഒരു മുറിയിൽ ആറുപേര്‍ വീതമാണ് താമസം. ഒരു രാത്രി മുഴുവൻ യുവാവ് ഹോസ്റ്റലിൽ കഴിഞ്ഞിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാറിന്റെ നിർദേശപ്രകാരം എസ് ഐ മൊയ്തീൻകുട്ടിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത് മോൻ, സുബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani - ദേശാഭിമാനി ദിനപ്പത്രം

01

print edition യൂത്ത്‌ ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ
basket Ball

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, 
കോട്ടയം മുന്നേറുന്നു
Migwael

05

print edition മിഗ്വേയേലിന്റെ 
മരണത്തിൽ അന്വേഷണം
deshabhimani section

Recommended

Deshabhimani
Home