ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: രാഗം തിയറ്ററിൽ ഇഡി റെയ്‌ഡ്

തൃശൂർ
ബിഎല്‍എം സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് തൃ ശൂര്‍ രാഗം തിയറ്ററിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്‌ഡ്. ‘ജോര്‍ജേട്ടന്‍സ് രാഗം ’ തിയറ്റർ അടുത്തിടെയാണ് ബിഎല്‍എം ഏറ്റെടുത്തത്. ഭാരത് ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎല്‍എം)യുടെ ഉടമസ്ഥതയിലുള്ള രാഗം തിയറ്റര്‍ ഒരു ധനകാര്യ സ്ഥാപനത്തി ല്‍ പണയപ്പെടുത്തിയതായും ഇതില്‍നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ സൊസൈറ്റിയുടെ അക്കൗണ്ടില്‍ എത്തിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നിക്ഷേപകരില്‍നിന്ന് സമാഹരിച്ച പണം വകമാറ്റിയെന്ന ആ രോപണം നിലനില്‍ക്കുന്നതിനാല്‍ ബിഎല്‍എം ചെയര്‍മാന്‍ ആര്‍ പ്രേംകുമാറിനെതിരായ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന കേസില്‍ പ്രേംകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സൊസൈറ്റിയുടെ മറവില്‍ സാധാരണക്കാരില്‍നിന്ന് 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ തട്ടിപ്പ് 5000 കോടി കടക്കുമെന്ന് പരാതിക്കാര്‍ പറയുന്നു. കേരള ക്രൈംബ്രാഞ്ച് അ ന്വേഷിച്ചുവരുന്ന കേസിലാണ് ഇഡി പരിശോധന.








0 comments