ad
Deshabhimani

പൈതൃക കോളേജ് പദ്ധതി

കേരളവര്‍മ കോളേജ് പിജി സമുച്ചയം ഇന്ന്‌ സമർപ്പിക്കും

മന്ത്രി ആര്‍ ബിന്ദു തിങ്കളാഴ്ച  ഉദ്ഘാടനം ചെയ്യുന്ന കേരളവർമ കോളേജിലെ  പിജി ബ്ലോക്ക്​
വെബ് ഡെസ്ക്

Published on Aug 11, 2025, 12:20 AM | 1 min read

തൃശൂര്‍

സംസ്ഥാന സര്‍ക്കാരിന്റെ പൈതൃക കോളേജ് പദ്ധതിയുടെ ഭാഗമായി കേരളവര്‍മ കോളേജിൽ നിർമിച്ച പിജി സമുച്ചയം തിങ്കൾ രാവിലെ 9.30ന് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. കിഫ്ബി ഫണ്ടിൽനിന്ന്‌ 14.32 കോടിരൂപ ഉപയോഗിച്ചാണ് സമുച്ചയം നിർമിച്ചത്‌. മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന സംസ്ഥാനത്തെ അഞ്ച് ​കോളേജുകളിൽ ഒന്നാണ് കേരളവര്‍മ. 56,033 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്നുനിലയിലാണ് പിജി ബ്ലോക്ക്‌ നിർമിച്ചിട്ടുള്ളത്‌. 22 ക്ലാസ്​ മുറികള്‍, ലാബുകള്‍, സയന്‍സ് വിദ്യാര്‍ഥികള്‍ക്കായുള്ള നൈപുണി വികസന കേന്ദ്രം, ശുചിമുറി സമുച്ചയം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ബ്ലോക്ക്. പിജി ബ്ലോക്ക്, യുജി ബ്ലോക്ക്, സ്പോര്‍ട്സ് കോംപ്ലക്സ് തുടങ്ങിയവയുടെ നിര്‍മാണം (18.9 കോടി), ക്ലാസ്​ മുറികള്‍, ലബോറട്ടറികള്‍, ലൈബ്രറി തുടങ്ങിയവയുടെ ആധുനികവല്‍ക്കരണം (ആറ് കോടി), രണ്ട് അന്തര്‍ദേശീയ വൈജ്ഞാനിക ഗവേഷണ കേന്ദ്രങ്ങള്‍ (5.1 കോടി) എന്നിവയാണ് പൈതൃക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പിജി ബ്ലോക്ക് പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home