ad
Deshabhimani

പാട്ടും കൊട്ടുമായി ബാബു മലയിലിന്‌ 
സ്മരണാഞ്‌ജലി

ബാബു മലയിൽ സർഗമുദ്ര അവാർഡ് നാടൻപാട്ടുകാരി ജയശ്രീ നാട്ടുയിരിന് ഡോ. സി രാവുണ്ണി സമ്മാനിക്കുന്നു

ബാബു മലയിൽ സർഗമുദ്ര അവാർഡ് നാടൻപാട്ടുകാരി ജയശ്രീ നാട്ടുയിരിന് ഡോ. സി രാവുണ്ണി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Aug 01, 2026, 12:13 AM | 1 min read


തൃശൂര്‍

കൊന്പുവാദ്യം, നാടൻപാട്ട്‌ കലാകാരനും നടനും പത്രപ്രവര്‍ത്തകനുമായ ബാബു മലയിലിന്‌ സ്മരണാഞ്‌ജലി. കൊന്പ്‌ വിളിയും പാട്ടും കൊട്ടുമായി നാട്ടുകലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്നായിരുന്നു അനുസ്‌മരണം. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബാബു മലയില്‍ അനുസ്മരണ സമ്മേളനം കെ രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. ബാബു മലയില്‍ ഓര്‍മപ്പുസ്തകത്തിന്റെ കവര്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി യു പി ജോസഫ്, കെ ഗിരീഷ് കുമാറിന് നൽകി പ്രകാശിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഇ ഡി ഡേവിസ് അധ്യക്ഷനായി. പി ഡി പ‍ൗലോസ്‌, പോൾസൻ താണിക്കൽ, കെ വി ഗണേഷ്, സി എ പ്രേമചന്ദ്രൻ, കുക്കു ദേവകി, പ്രൊഫ. പോൾസൺ, പി ഡി പ്രകാശ്‌ ബാബു, മാർട്ടിൻ ഊരാളി, അജിത കല്യാണി എന്നിവർ സംസാരിച്ചൂ. ബാബു മലയില്‍ സര്‍ഗമുദ്ര പുരസ്കാരം നാടന്‍പാട്ടു കലാകാരി ജയശ്രീ നാട്ടുയിരിന് ഡോ. സി രാവുണ്ണി സമ്മാനിച്ചു. സംവിധായകന്‍ പ്രിയനന്ദനന്‍ അധ്യക്ഷനായി. കുടുംബസഹായം സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, ബാബുവിന്റെ ഭാര്യ സന്ധ്യക്ക് കൈമാറി. രമേഷ് കരിന്തലക്കൂട്ടം, നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സെക്രട്ടറി സി ബി ബൈജു‍, ഡോ. ശശിധരൻ കളത്തിങ്കൽ, ഡോ. എം കെ സുദർശനൻ, ദേശാഭിമാനി ബ്യൂറോ ചീഫ് കെ എൻ സനിൽ, കെ വി സജു, സത്യദേവൻ എറവ്, കെ എസ്‌ സുനിൽകുമാർ, സുരേഷ് എടക്കുന്നി എന്നിവർ സംസാരിച്ചു. മാറ്റം പാട്ടുകള്‍, വിപ്ലവഗാനങ്ങള്‍, തുയിലുണര്‍ത്തുപാട്ട്, കാളകളി, പൊറാട്ടുനാടകം, നാട്ടുപാട്ടുമേള എന്നിവ അരങ്ങേറി. മുഖം ഗ്രാമീണ നാടകവേദി, ചേറ്റുപുഴ നാട്ടുകലാകാരക്കൂട്ടം, രംഗചേതന തൃശൂര്‍, പുരോഗമന കലാസാഹിത്യസംഘം, പീപ്പിള്‍സ് തിയറ്റേഴ്സ് തൃശൂര്‍, കരിന്തലക്കൂട്ടം, നന്മ കലാകാര കൂട്ടായ്മ, പാട്ടുകൂട്ടം ഫോക്ബാന്‍ഡ് അമ്മാടം, തൈവമക്കള്‍, നാട്ടുപച്ച കൂര്‍ക്കഞ്ചേരി, നാട്ടുയിര്, നാടക സൗഹൃദം തൃശൂര്‍, കലിപ്പ് കേരളവര്‍മ കോളേജ് സഖാക്കള്‍, സെക്യൂലര്‍ ഫോറം, ബാലസംഘം എന്നിവയുടെ സഹകരണത്തിലാണ് സ്മരണാഞ്‌ജലി സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home