ad
Deshabhimani

കൂന്തൾകൊയ്--ത്തിൽ ഉണർന്ന് മത്സ്യമേഖല

മുനമ്പം ഹാർബറിൽ എത്തിച്ച കൂന്തളുകൾ

മുനമ്പം ഹാർബറിൽ എത്തിച്ച കൂന്തളുകൾ

avatar
പി വി ബിമൽകുമാർ

Published on Nov 23, 2025, 12:15 AM | 1 min read


കൊടുങ്ങല്ലൂർ

കൂന്തൾകൊയ്ത്തുമായി കരയ്ക്കണഞ്ഞ് ബോട്ടുകൾ. മുനമ്പം ഭാഗത്താണ് നിരവധി മീൻപിടിത്ത ബോട്ടുകൾക്ക് ആഴക്കടലിൽ നിന്ന് കൂന്തള്‍ അഥവ കണവ മത്സ്യം കിട്ടിയത്. കൂന്തൾ സംസ്കരണ ഫാക്ടറികളിലെ തൊഴിലാളികൾക്കും കൂന്തൾ കിട്ടിയത് ആശ്വാസമായി. അഴിക്കോട് മുനമ്പം ഭാഗത്താണ് സംസ്കരണശാലകൾ പ്രവർത്തിക്കുന്നത്. കൂന്തൾ കൂടുതലായും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യാറ്. നല്ല രീതിയിൽ വിദേശനാണ്യം നേടിത്തരുന്ന കണവ കിട്ടുന്നത് അടുത്ത കാലത്ത് കുറഞ്ഞിരുന്നു. ഇതുകാരണം സംസ്കരണ തൊഴിലാളികൾക്ക് പണിയും കുറവായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് കണവ മത്സ്യക്കൂട്ടത്തെ കണ്ടു തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഒരു കിലോ കണവയ്ക്ക് 450 മുതൽ 500 രൂപ വരെ ലഭിക്കും. നല്ല വലിപ്പുള്ളവ മത്സ്യങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home