ad
Deshabhimani

കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 24, 2026, 12:22 AM | 1 min read

കരുനാഗപ്പള്ളി

വീട്ടിൽനിന്ന്‌ 20ദിവസത്തിലേറെയായി കാണാതായ യുവതിയെയും രണ്ടുപെൺമക്കളെയും കരുനാഗപ്പള്ളി പൊലീസ് കണ്ടെത്തിയതായി വിവരം. കല്ലേലിഭാഗം ഇജാസ് മൻസിലിൽ ഇജാസിന്റെ ഭാര്യ അഞ്ജുരാജി (30)നെയും മക്കളെയും ചൊവ്വ വൈകിട്ടോടെ കോഴിക്കോട്ട്‌ കണ്ടെത്തിയതായാണ് വിവരം ലഭിച്ചത്. പൊലീസും യുവതിയുടെ ബന്ധുക്കളും ഉൾപ്പെടെയുള്ളവർ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവർ ഗുരുവായൂരിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ചൊവ്വ രാവിലെ ഗുരുവായൂരിൽനിന്നു കോഴിക്കോട്ടേക്ക് ബസില്‍ പോയതായി അറിഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നുമുതലാണ് ഇവരെ കാണാതായത്. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home