ad
Deshabhimani

print edition മത്സരിക്കാനില്ല, പുതിയ യുവനിര വരട്ടെ: അൻസിബ ഹസൻ

ansiba hasan
വെബ് ഡെസ്ക്

Published on Jun 24, 2026, 12:33 AM | 1 min read

കൊച്ചി: ‘അമ്മ’ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക്‌ മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന്‌ നടി അൻസിബ ഹസൻ. സംഘടനയുടെ ഭാവിപ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട്‌ പോകട്ടെയെന്ന്‌ ആശംസിച്ച അൻസിബ, ശക്തവും കരുണയും ആർജവവുമുള്ള പുതിയ യുവനിര ഇതിനായി കടന്നുവരട്ടെയെന്നും സമ‍ൂഹമാധ്യമത്തിൽ പ്രതികരിച്ചു.


ശ്വേതമേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു അൻസിബ. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലെ ഭിന്നതയെത്തുടർന്ന്‌ അൻസിബ രാജിവച്ചതോടെയാണ്‌ അമ്മയിലെ പ്രശ്‌നങ്ങൾ പുറത്തറിഞ്ഞത്‌. ഞായറാഴ്‌ച ചേർന്ന ജനറൽബോഡിയിൽ ഭരണസമിതിയും രാജിവച്ചു. വരവുചെലവ്‌ കണക്കുകൾ, ഓഡിറ്റ്‌ റിപ്പോർട്ട്‌, അൻസിബ ഹസൻ വിഷയം എന്നിവയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക്‌ ഇടയിലായിരുന്നു രാജി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home