print edition എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനം: പ്രായപരിധിയിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും അനധ്യാപകരുടെയും പിഎസ്‌സി വഴി നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. നാലുവർഷത്തെ ഇളവ് ലഭിക്കും.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പിഎസ്‌സി മുഖേന അധ്യാപക നിയമനങ്ങള്‍ക്ക് അപേക്ഷിക്കാൻ ഉയര്‍ന്ന പ്രായപരിധിയില്‍ വരുത്തിയ ഇളവ്, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്കും ബാധകമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ്. കേരള വിദ്യാഭ്യാസ നിയമം(കെഇആര്‍) പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നിയമനത്തിൽ ബാധകമായ പ്രായപരിധി ഇളവുകള്‍ എയ്ഡഡ് സ്‌കൂൾ ജീവനക്കാര്‍ക്കും ബാധകമാണ്. ഇതുപ്രകാരം പിഎസ്‌സി നിയമനങ്ങളുടെ പ്രായപരിധി വര്‍ധിപ്പിച്ച് ഫെബ്രുവരി 27ന് പുറത്തിറങ്ങിയ ഉത്തരവിലെ ആനുകൂല്യം എയ്ഡഡ് മേഖലയ്ക്കും നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു.










0 comments