ad
Deshabhimani

ഡോ. ജി ഗംഗാധരൻ നായർ സ്‌മാരക 
പുരസ്‌കാരം കെ വി ഗണേഷിന്‌ സമ്മാനിച്ചു

ചിറയിൻക‍ീഴ്‌ ഡോ. ജി ഗംഗാധരൻ നായർ സ്‌മാരക പുരസ്‌കാരം കെ വി ഗണേഷിന്‌ ഡോ. പി വി കൃഷ്‌ണൻനായർ സമ്മാനിക്കുന്നു

ചിറയിൻക‍ീഴ്‌ ഡോ. ജി ഗംഗാധരൻ നായർ സ്‌മാരക പുരസ്‌കാരം കെ വി ഗണേഷിന്‌ ഡോ. പി വി കൃഷ്‌ണൻനായർ സമ്മാനിക്കുന്നു

avatar
Dr.Sebastian Paul

Published on Jul 03, 2026, 12:54 AM | 1 min read


തൃശൂർ

സമഗ്രസംഭാവനയ്‌ക്കുള്ള ചിറയിൻകീഴ് ഡോ. ജി ഗംഗാധരൻ നായർ സ്‌മാരക പുരസ്‌കാരം നാടകപ്രവർത്തകൻ കെ വി ഗണേഷിന്‌ സമ്മാനിച്ചു. ഡോ. പി വി കൃഷ്‌ണൻ നായർ പുരസ്‌കാരസമർപ്പണവും ഡോ. ജി ഗംഗാധരൻ നായർ സ്‌മാരകസമിതി ചെയർപേഴ്‌സൺ കാഞ്ചന ജി നായർ പുരസ്‌കാരജേതാവിനെ ആദരിക്കലും നടത്തി. പ്രൊഫ. പി എൻ പ്രകാശ്‌ അധ്യക്ഷനായി. കാഞ്ചന ജി നായർ രചിച്ച ‘അനന്തം, അജ്ഞാതം, അവർണ്ണനീയം’ സംസ്‌കൃതപണ്ഡിതൻ ഡോ . പി സി മുരളീമാധവൻ പ്രകാശനവും ‘ഭാഗവതത്തിലെ നാട്യരസാനുഭവങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. സി ഉണ്ണിക്കൃഷ്‌ണമേനോൻ പുസ്‌തകം ഏറ്റുവാങ്ങി. ഐടിഐ വിദ്യാർഥി ജെ ഗോഡ്‌വിനെ ചടങ്ങിൽ അനുമോദിച്ചു. ഡോ. കെ യു കൃഷ്‌ണകുമാർ, ഡോ. എം എൻ രാജീവ്‌, ഇ കെ നരേന്ദ്രൻ, കൃഷ്‌ണകുമാർ കൊട്ടാരത്തിൽ, ഇ ടി വർഗീസ്‌, വി എസ്‌ ഗിരീശൻ, കെ വി ഗണേഷ്‌, ഡോ. മുരളി പുറനാട്ടുകര, കെ ഇന്ദിര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home