ad
Deshabhimani

കെഎസ്ആര്‍ടിസിക്ക് താല്‍ക്കാലിക സ്റ്റാന്‍ഡ്

.
വെബ് ഡെസ്ക്

Published on Oct 11, 2025, 12:00 AM | 1 min read

സ്വന്തം ലേഖിക

തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിനടുത്തെ താല്‍ക്കാലിക സ്റ്റാന്‍ഡ് വിട്ടുനല്‍കാന്‍ ‌കോര്‍പറേഷന്‍ അനുമതി നല്‍കുംവരെ പാലക്കാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ശക്തന്‍ സ്ക്വയറിലെ ഗോള്‍ഡന്‍ ഫ്ലീ മാര്‍ക്കറ്റ് പരിസരത്തുനിന്ന് സര്‍വീസ് നടത്തും. ബുധനാഴ്ച മുതല്‍ ഗോള്‍ഡന്‍ ഫ്ലീ മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് ഇവിടങ്ങളിലേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നത്. വടക്കേ സ്റ്റാന്‍ഡിനടുത്തെ താല്‍ക്കാലിക സ്റ്റാന്‍ഡ് കോര്‍പറേഷന്‍ വിട്ട് നല്‍കുംവരെയുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണിതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ പി രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തന്നെയാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. തുടര്‍ന്ന് ഈ ഗോള്‍ഡന്‍ ഫ്ലീ മാര്‍ക്കറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്യും. ഇവിടെനിന്ന് യാത്രക്കാര്‍ക്ക് ബസില്‍ കയറാം. മലബാര്‍ ഭാഗത്തേക്കുള്ള ബസുകളുകള്‍ നിലവിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ത്തന്നെ പാര്‍ക്ക് ചെയ്യും. പുതിയ ബസ് സ്റ്റാൻഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ വടക്കേ സ്റ്റാന്‍ഡിനടുത്തെ താല്‍ക്കാലിക സ്റ്റാന്‍ഡ് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഈ മാസം നാലിന് കോര്‍പറേഷന് കത്തുനല്‍കിയിട്ടുണ്ട്. അടുത്ത കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകളാകും ഇവിടെ പാര്‍ക്ക് ചെയ്യുക. വടക്കേ സ്റ്റാന്‍ഡിനടുത്തെ താല്‍ക്കാലിക സ്റ്റാന്‍ഡ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചാലും മലബാര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിലവിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ത്തന്നെ പാര്‍ക്ക് ചെയ്യും. ഇക്കണ്ട വാര്യര്‍ റോഡിലെ ഒഴിഞ്ഞുകിടക്കുന്ന നാലേക്കര്‍ സ്ഥലം താല്‍ക്കാലിക സ്റ്റാന്‍ഡിനായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന്‌ മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞിരുന്നു. എന്നാല്‍, ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വലിയ തുകയാകുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളോടുകൂടിയതാണ് വടക്കേ സ്റ്റാന്‍ഡിനടുത്തെ താല്‍ക്കാലിക സ്റ്റാന്‍ഡ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home