കാലവർഷം കനത്തു

മിന്നൽ ചുഴലിയിൽ നശിച്ച വാഴത്തോട്ടം
തൃശൂർ
ഒരിടവേളയ്‌ക്കുശേഷം ശക്തമായ കാലവർഷം വരും ദിവസങ്ങളിലും തുടരും. ജൂലൈ രണ്ടുവരെ ജില്ലയിൽ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കാണ് സാധ്യത. ഇൗ ദിവസങ്ങളിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കാലവർഷം തകർത്തുപെയ്യേണ്ട ജൂണിൽ ജില്ലയിൽ 34 ശതമാനം മഴക്കുറവാണ് അനുഭവപ്പെട്ടത്. 678.3 മില്ലിമീറ്റർ മഴയാണ് ഇൗമാസം ശരാശരി ലഭിക്കേണ്ടത്. എന്നാൽ 449.1 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെയായി ലഭിച്ചത്. സംസ്ഥാനത്ത് കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ നിലയിൽ മഴ ലഭിച്ചത്. 67 ശതമാനം മഴ കുറഞ്ഞ വയനാട്ടിലാണ് ഇൗ സീസണിൽ ഏറ്റവും കുറവ് അനുഭവപ്പെട്ടത്.










0 comments