മാരാങ്കോട് കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കണം

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാലക്കുടി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ വി നഫീസ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
മാരാങ്കോട് കുടില്‍കെട്ടി താമസിക്കുന്ന അരേക്കാപ്പ്, വീരാന്‍കുടി ആദിവാസി ഉന്നതികളിലെ 42 കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമി വിട്ടുനല്‍കണമെന്നും ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടേയും പ്രദേശവാസികളുടേയും ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാലക്കുടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം കെ വി നഫീസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഗിരിജാ ദേവി സംഘടനാ റപ്പോര്‍ട്ട് അവതരിപ്പിച്ചു. സാവിത്രി വിജയന്‍, എം എസ് സുനിത, രാഗി സുരേഷ്, റാണി പൈലന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഭാരവാഹികള്‍: എം എസ് സുനിത(പ്രസിഡന്റ്), ബീന രവീന്ദ്രന്‍, ജിസ്സി പോള്‍, ശകുന്തള വല്‍സണ്‍ (വൈസ് പ്രസിഡന്റുമാര്‍), സി ജി സിനി(സെക്രട്ടറി) സാവിത്രി വിജയന്‍, രാഗി സുരേഷ്, റാണി പൈലന്‍ (ജോ.സെക്രട്ടറിമാര്‍), സൗമിനി മണിലാല്‍(ട്രഷറര്‍).









0 comments