ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ലേബർ കോഡിനെതിരെ ബിഇഎഫ്ഐ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ സംഘടിപ്പിച്ച പ്രതിഷേധയോഗം സി ജെ നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ലേബർകോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഇഎഫ്ഐ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ‘ലേബർ കോഡുകൾ ആർക്കുവേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ യോഗം സി ജെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ജയൻ അധ്യക്ഷനായി. ടി നരേന്ദ്രൻ, പി എച്ച് വിനീത, ജെറിൻ കെ ജോൺ, വി കെ ജയരാജൻ, ദീപക് വിശ്വനാഥ്, ജിന്റോ വർഗീസ്, പി കെ വിപിൻ ബാബു, ബിജി ദിലീപ്, ജിബിൻ ജോസഫ്, കെ ജി സുകുമാർ എന്നിവർ സംസാരിച്ചു.









0 comments