വാക്കുപാലിച്ച് വീണ്ടും മഞ്ജു

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സുജിത്തിന് പായിപ്പാട് പഞ്ചായത്തിലെ ളായിക്കാട് എസ്എൻഡിപി ജങ്‌ഷനിൽ നൽകിയ സ്വീകരണം
ചങ്ങനാശേരി ‘‘മോള് ഇനിയും ജയിക്കും. കഴിഞ്ഞ തവണ ഞങ്ങൾക്ക് നൽകിയ വാക്കുകൾ പാലിച്ചില്ലേ. ഞങ്ങളുടെയെല്ലാം വോട്ട് മോൾക്കാണ്’’. പായിപ്പാട് പഞ്ചായത്തിലെ പറാൽ പാലക്കളം വീട്ടിൽ വത്സമ്മ ചുവപ്പ് മാലയുമായി ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സുജിത്തിനെ സ്വീകരിച്ച് പറഞ്ഞു. 14 കോടി രൂപയുടെ വികസന പ്രവർത്തനം തൃക്കൊടിത്താനം ഡിവിഷനിൽ നടപ്പാക്കിയതിന്റെ സന്തോഷമാണ് അവർ പങ്കുവച്ചത്. നക്രാൽ പുതുവേലിലും പാറക്കൽ കലുങ്കിലും പൂവത്തും എത്തിയപ്പോൾ ജനങ്ങൾക്ക് ഇതേ അഭിപ്രായം. ഒരു ചെറിയ മഴപെയ്താൽ തങ്ങളുടെ വീടുകളിലേക്ക് പോകാൻ നല്ല റോഡില്ലാതിരുന്ന പായിപ്പാട് പഞ്ചായത്തിലെ ഒന്നാംവാർഡിലെ ജനങ്ങളുടെ കാത്തിരിപ്പാണ് അവസാനിച്ചത്. 8.5 കോടി രൂപ ചെലവിലാണ് പൂവം കടത്തുമുതൽ നക്രാൽ പുതുവൽ വരെ റോഡും പാലവും തീർത്തത്. പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിൽ എത്തിയപ്പോഴും എല്ലാവർക്കും ഇതേ വികാരം. തൃക്കൊടിത്താനം പഞ്ചായത്തിലെ മണികണ്ഠ വയലിൽ പര്യടനം സമാപിച്ചു. ഒന്നാം ദിവസത്തെ പര്യടനം ജോബ് മൈക്കിൾ എംഎൽഎ ഉദ്‌ഘാടനംചെയ്തു. വെള്ളിയാഴ്ച പര്യടനം പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയിൽ നിന്നാരംഭിച്ച് മാടപ്പള്ളി പഞ്ചായത്തിലെ വെങ്കോട്ടയിൽ സമാപിക്കും.









0 comments