നെടുങ്കണ്ടം, കരുണാപുരം, പാന്പാടുംപാറ
തുടർ വികസനത്തിനും സുസ്ഥിര ഭരണത്തിനും

അതിർത്തിമേഖലയിലെ തമിഴിലെ ചുവരെഴുത്ത്
ഇടുക്കി
തദേശ തെരഞ്ഞെടുപ്പിന് നാലുനാൾ ശേഷിക്കെ പ്രചാരണ പ്രവർത്തനങ്ങളുടെ ഉച്ചസ്ഥായിയിൽ നാടും നഗരവും. അതിർത്തി പഞ്ചായത്തുകളായ നെടുങ്കണ്ടം , കരുണാപുരം പഞ്ചായത്തുകളിലും പാന്പാടുംപാറയിലും അവസാനഘട്ട പ്രവർത്തനത്തിലാണ്. തുടർ വികസനത്തിനും സുസ്ഥിര ഭരണത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് എൽഡിഎഫ് വോട്ടുചോദിക്കുന്നത്. നേരത്തെതന്നെ സ്ഥാനാർഥികളെ നിശ്‌ചയിച്ച് പ്രവർത്തനം ചിട്ടയായി നടത്തുന്നതിലും സുനിശ്‌ചിത വിജയം പ്രതീക്ഷിക്കുന്നു.
നെടുങ്കണ്ടം
നാടിന്റെ വിവിധ വികസനത്തിന് ശ്രദ്ധേയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കഴിഞ്ഞ് എൽഡിഎഫ് ഭരണസമിതി. മുന്പുണ്ടായിരുന്ന പത്ത് വർഷത്തെ യുഡിഎഫ് ഭരണസമിതി അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും അന്ത്യം കുറിക്കാനായി. പഞ്ചായത്തിന്റെ തനത് പദ്ധതികൾക്ക് പുറമെ എം എം മണി എംഎൽഎയുടെ വികസന ഫണ്ട് സഹായംകൂടിയായപ്പോൾ വികസനം അതിവേഗമായി. റോഡുകൾ, പഞ്ചായത്ത് മാർക്കറ്റ് സമുച്ചയം,ഗ്യാസ് ക്രിമിറ്റോറിയം, ഇതര പദ്ധതികൾ തുടങ്ങി 503 കോടിയുടെ വികസന പ്രവർത്തനം നടത്താനായി. തുടർ വികസനം ഉൾപ്പെടെ മുൻ നിർത്തി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയാണ് വോട്ടുതേടുന്നത്. ജില്ലാ കമ്മിറ്റിയംഗം പി എൻ വിജന്റെ നേതൃത്വത്തിലാണ് പ്രചാരണ മുന്നേറ്റം നടത്തുന്നത്.
കരുണാപുരം
കഴിഞ്ഞ തവണ ഭരണത്തിന് അവസരം ലഭിച്ച ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാനായി. തുടർന്ന് വളഞ്ഞവഴിയിലൂടെ അധികാരത്തിലെത്തിയ യുഡിഎഫിന്റെ അസ്ഥിര ഭരണം വികസനത്തേയും പുരോഗതിയേയും പിന്നോട്ടടിച്ചു. ധൂർത്തും അഴിമതിയുമായിരുന്ന അവരുടെ മുഖമുദ്ര. തുടർ പ്രവർത്തനങ്ങൾക്കും വികസനത്തിനുമാണ് എൽഡിഎഫ് വോട്ടഭ്യർഥിക്കുന്നത്. പഞ്ചായത്തിനെ സന്പൂർണ മാലിന്യ മുക്തമാക്കുക, എല്ലാ ഗ്രമീണ റോഡുകും സഞ്ചാര യോഗ്യമാക്കുക, തൂക്കുപാലം മാർക്കറ്റിന്റെ നിർമാണം ആറു മസത്തിനുള്ളിൽ പൂർത്തീകരിക്കുക, വീടില്ലാത്തവർക്കെല്ലം ലൈഫ് പദ്ധതിയിൽ വീട്, മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം തുടങ്ങി സർവതല വികസനവും ക്ഷേമ പ്രവർത്തനങ്ങളേയും മുൻനിർത്തിയുള്ള എൽഡിഎഫ് പ്രകടന പത്രിക മുന്നാട്ടുവച്ചാണ് പ്രചാരണ പ്രവർത്തനങ്ങൾ. പാർടി ഏരിയ സെക്രട്ടറി വി സി അനിലിന്റെ നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പാന്പാടുംപാറ
മൂന്ന് പതിറ്റാണ്ടിനേക്കാൾ കൂടുതൽ വികസനം, 74 കോടിയുടെ വിവിധ പദ്ധതികൾ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് പാന്പാടുംപാറയിൽ നടപ്പാക്കാനായതിന്റെ ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. സംസ്ഥാനത്തെ ആദ്യ ടർഫ്, ആരോഗ്യ മേഖലക്ക് 1.10 കോടി, 1.30 കോടിയുടെ പിഎ്ച്ച്‌സി നവീകരണം, ആയൂർവേദാശുപത്രിക്ക് ഒരു കോടിയുടെ വികസന പദ്ധതി തുടങ്ങിയവ പഞ്ചായത്തിന് പുതിയ ഉണർവാണെന്ന് വോട്ടർമാരും പറയുന്നു. 16 വാർഡുകളാണുള്ളത്. സിപിഐ എം ജില്ലാകമ്മിറ്റിയംഗം രമേശ്‌കൃഷ്‌ണന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നു.








0 comments