ഷാജി ജോർജിന് വിജയാശംസയുമായി തുഷാർ ഗാന്ധി

കൊച്ചി
കൊച്ചി കോർപറേഷൻ എറണാകുളം നോർത്ത് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയാശംസയുമായി മഹാത്മാഗാന്ധിയുടെ കൊച്ചുമകന്റെ മകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി. ‘ഷാജി ജോർജ് പ്രണതയ്‌ക്ക് ഹൃദയംഗമമായ ഐക്യദാർഢ്യവും ആശംസകളും നേരുന്നു’എന്നാണ് തുഷാർ ഗാന്ധിയുടെ സന്ദേശം.
നഗരത്തിന് സുപരിചിതനായ സാംസ്‌കാരിക പ്രവർത്തകനും പുസ്‌തക പ്രസാധകനുമാണ് ഷാജി ജോർജ്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമാണ്. അദ്ദേഹത്തിന്റെ ‘പ്രണത ബുക്‌സ്’ ആണ് തുഷാർ ഗാന്ധിയുടെ ‘ലെറ്റ്സ് കിൽ ഗാന്ധി' എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കിയത്. സത്യം സംരക്ഷിക്കാൻ പ്രതിബദ്ധതയുള്ളയാളാണ് ഷാജി ജോർജെന്ന് തുഷാർ ഗാന്ധി അയച്ച ആശംസാസന്ദേശത്തിൽ പറഞ്ഞു.
‘വേറിട്ട വഴികളിലൂടെ മുന്നേറാൻ തുഷാർ ഗാന്ധിയുടെ സന്ദേശം ശക്തിപകരും’ എന്ന് സന്ദേശം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച്, ഷാജി ജോർജ് കുറിച്ചു. ഗാന്ധിയുടെ കൊച്ചുമകൻ അരുൺ മണിലാൽ ഗാന്ധിയുടെ മകനാണ് തുഷാർ ഗാന്ധി.









0 comments