print edition ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് തിരിച്ചടിയാകും ; വിമർശിച്ച് എം എൻ കാരശേരിയും

കോഴിക്കോട്
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ സഖ്യത്തെ വിമർശിച്ച് കോൺഗ്രസ് അനുകൂല സാംസ്‌കാരിക പ്രവർത്തകൻ എം എൻ കാരശേരി. ജമാഅത്തെ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ യുഡിഎഫിന് തിരിച്ചടിക്ക് കാരണമാകുമെന്ന് കാരശേരി പറഞ്ഞു. ജമാഅത്തെ മതരാഷ്‌ട്രവാദികളാണ്.
ആർഎസ്എസിന്റെ ഹിന്ദുരാഷ്‌ട്രവാദംപോലെ അപകടകരമാണ് ജമാഅത്തെയുടെ ഇസ്ലാം മതരാഷ്‌ട്രവാദവും. ഈ കൂട്ടുകെട്ട് യുഡിഎഫിന് തിരിച്ചടിയാകും. കേരളത്തിലെ നിഷ്‌പക്ഷ വോട്ടർമാർ ഈ സഖ്യം അംഗീകരിക്കില്ല. ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ മുസ്ലിംലീഗ് കാണിക്കുന്നതും അബദ്ധമാണ്. പത്തുവർഷമായി ഭരണം ഇല്ലാത്തത് ലീഗിനെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം വർഗീയ ബന്ധങ്ങൾ സ്ഥാപിച്ച് ഭരണത്തിലേറാൻ ലീഗ് ശ്രമിക്കുന്നതെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാരശേരി പറഞ്ഞു.








0 comments