യുഡിഎഫ് ഭരണത്തില്‍നിന്ന് രക്ഷപ്പെടാൻ വണ്ണപ്പുറവും കോടിക്കുളവും

കരിമണ്ണൂർ
ദീർഘനാളത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യംകുറിക്കാനൊരുങ്ങുകയാണ് വണ്ണപ്പുറം നിവാസികൾ. പഞ്ചായത്ത് രുപീകണത്തിനുശേഷം 40വർഷം ഭരണം യുഡിഎഫിനായിരുന്നു. കഴിഞ്ഞ 20വർഷമായി തുടർച്ചയായി യുഡി-എഫ് ഭരണമാണ്. പഞ്ചായത്തിലെ വികസന മുരടിപ്പും മുന്നണിയിലെ അനൈക്യവും ഇക്കുറി യുഡിഎഫിന് വിനയാകും. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് പാർടിയിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത് യുഡിഎഫ് പ്രതിച്ഛായ തകർത്തു. വണ്ണപ്പുറത്ത് ബസ്‌സ്‌റ്റാൻഡ് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള ആശുപത്രി ആധുനിക നിലവാരത്തിലേക്കുയർത്താൻ ഒരുശ്രമവും ഉണ്ടായിട്ടില്ല. സർക്കാർ ഫണ്ടുകളും പ്രയോജനപ്പെടുത്തുന്നി. ഗ്രാമീണ റോഡുകള്‍ ശോച്യാവസ്ഥയില്‍ തുടരുകയാണ്. പൊതുശ്‌മശാനത്തിനായി പ്രയോജനകരമല്ലാത്ത സ്ഥലം വാങ്ങിയതില്‍ അഴിമതി ആരോപണവുമുണ്ട്. പൊതു കളിസ്ഥലവും സ്വപ്‍നമായി അവശേഷിക്കുന്നു. മീനുളിയാൻപാറ, കാറ്റാടികടവവ്, ആനയാടിക്കുത്ത്, കോട്ടപ്പാറ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വികസനമില്ല. സാധാരണക്കാരുടെ മനസ്സ് യുഡിഎഫില്‍നിന്ന് അകലുന്നതിന്റെ തെളിവാണ് അടുത്തിടെ നടന്ന വണ്ണപ്പുറം സഹകരണ ബാങ്ക് തരഞ്ഞെടുപ്പ്. ബിജെപിയുമായി കൂട്ടുചേർന്ന് മത്സരിച്ചിട്ടും യുഡിഎഫിലെ ആരും ജയിച്ചില്ല, എല്‍ഡിഎഫ് വൻഭൂരിപക്ഷത്തിന് വിജയിച്ചുകയറി. മികവും മുരടിപ്പും; താരതമ്യത്തിന് ജനം കോടിക്കുളം പഞ്ചായത്തില്‍ ഏഴ് വോട്ടുകളുടെ വ്യത്യാസത്തിലാണ് എല്‍ഡിഎഫിന് ഭരണം നഷ്‍ടമായത്. 2015 മുതൽ 2020 വരെയുള്ള എൽഡിഎഫ് ഭരണവും പിന്നീടുണ്ടായ യുഡിഎഫ് ഭരണവും തമ്മിലുള്ള താരതമ്യമാണ് പഞ്ചായത്തിൽ നടക്കുന്നത്. ജില്ലയ്‍ക്കാകെ മാതൃകയായ നിരവധി പദ്ധതികളാണ് എൽഡിഎഫ് പഞ്ചായത്തിൽ നടപ്പാക്കിയത്. യുഡിഎഫിന്റെ വികസനവിരുദ്ധത പഞ്ചായത്തില്‍ തെളിഞ്ഞുകാണാം. ലൈഫ് ഭവനപദ്ധതിയോട് മുഖംതിരിക്കുകയാണ് ഭരണസമിതി. അർഹരായ നിരവധിപേർ വാസയോഗ്യമായ വീടില്ലാതെ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്തിൽ വ്യാപകമായി പൈനാപ്പിൾ കൃഷിയുണ്ടെങ്കിലും പൈനാപ്പിൾ സംസ്‌കരണ ഫാക്ടറിയില്ല. ആലക്കോട് കുടിവെള്ള പദ്ധതിയിലൂടെയാണ് പഞ്ചായത്തിൽ കുടിവെള്ളം എത്തുന്നത്. എന്നാൽ സന്പൂർണ കുടിവെള്ള വിതരണം നടപ്പാക്കിയിട്ടില്ല. തൊട്ടടുത്ത പഞ്ചായത്തുകൾ പ്രകാശ പൂരിതമായിട്ടും കോടിക്കുളത്ത് അതിനുള്ള നടപടികളില്ല. ഗ്രാമീണ റോഡുകൾ നിർമിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ ഭരണസമിതിക്കായിട്ടില്ല. ഇതെല്ലാം ജനം ചര്‍ച്ചയാക്കുമെന്നുറപ്പ്.








0 comments