തെരഞ്ഞെടുപ്പ് പ്രചാരണം
മകളാണ് താരം

തന്മിഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏകപാത്ര നാടകമവതരിപ്പിക്കുന്നു
ബാലുശേരി
അച്ഛന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏകപാത്ര നാടകമവതരിപ്പിച്ച് നാലാം ക്ലാസുകാരി. ഉള്ള്യേരി പഞ്ചായത്തിലെ 19–ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഷാജു ചെറുകാവിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മകൾ തന്മിഖ ഏകാഭിനയവുമായി എത്തുന്നത്. കലോത്സവ വേദികളിൽ മോണോ ആക്ടിലും നൃത്തത്തിലും മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് ഈ മിടുക്കി, ജനവേദികളിലും ശ്രദ്ധ നേടുകയാണ്.
സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളാണ് ഏകാഭിനയത്തിലൂടെ കുടുംബയോഗങ്ങളിലും പൊതു പ്രചാരണത്തിലും അവതരിപ്പിക്കുന്നത്. 2015 മുതൽ 2020 വരെ ഉള്ള്യേരി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ ഒട്ടേറെ വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് ഷാജു ചെറുക്കാവിൽ. പഞ്ചായത്ത് സ്ഥാനാർഥി ഷാജു ചെറുക്കാവിലിനും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി വത്സല കോടിയാറമ്പത്തിനും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി എ കെ മണിക്കും വോട്ടഭ്യർഥിച്ചാണ് പ്രചാരണം.









0 comments