വിവാദങ്ങൾക്കല്ല, വികസനത്തിനാണ് വോട്ട്: എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്
വിവാദങ്ങളുയർത്തിയല്ല വികസന നേട്ടങ്ങളുയർത്തിയാണ് എൽഡിഎഫ് വോട്ടർമാരെ സമീപിക്കുന്നതെന്നും വികസനത്തിനുള്ള അംഗീകാരമാവും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ. കലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ളയിൽ ഉൾപ്പെട്ട ആരെയും സംരക്ഷിക്കില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട്. ശരിയായ അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതി പോലും ഇത് അംഗീകരിച്ചതാണ്. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കിട്ടാതിരുന്നിട്ടും കേരളത്തിൽ വികസന–ക്ഷേമ പ്രവര്‍ത്തനങ്ങൾ നടന്നു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാൻ പറഞ്ഞത് രാഷ്ട്രീയമാണ്. അതിനോട് യോജിക്കുന്നില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.









0 comments