‘വോട്ട് ജിമ്മിന് തന്നെ’

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സിന് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവിൽ മോളമ്മ സ്വീകരിക്കുന്നു
അതിരമ്പുഴ "ഇടതിനെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു, ഇനി മുന്നോട്ടും അങ്ങനെ തന്നെ’. നീണ്ടൂർ മേക്കാവ് സ്വദേശി പൊയ്കയിൽ വീട്ടിൽ മോളമ്മയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം. ജില്ലാ പഞ്ചായത്ത് അതിരന്പുഴ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സിന്റെ പര്യടനം നീണ്ടൂർ മേക്കാവിൽ എത്തിയപ്പോൾ 64 കാരി മോളമ്മ ഹാരമണിയിച്ചു സ്വീകരിച്ചു. ജയിക്കും ഞങ്ങളുണ്ട് കൂടെ എന്നായിരുന്നു മോളമ്മയുടെ ഉറപ്പ്. മോളമ്മയോടൊപ്പം നിരവധിപേരാണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. "ഇവിടം കുലുക്കിയാലും ഞങ്ങൾ മാറില്ല, വോട്ട് ജിമ്മിന് തന്നെ’ എന്ന നാടൻ പ്രയോഗമായിരുന്നു സ്ഥാനാർഥിയെ സ്വീകരിച്ച എൺപതുകാരി തങ്കമ്മ പറഞ്ഞത്. സ്ഥാനാർഥിയോടുള്ള സ്നേഹവും അടുപ്പവുമെല്ലാം സ്വീകരണ കേന്ദ്രങ്ങളിൽ ആവേശമായി. രണ്ടാംദിനം 25 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. സ്ഥാനാർഥിയെ കാണാൻ വഴിനീളെ ഒട്ടേറെ പേർ. പര്യടനത്തിന്റെ രണ്ടാംദിനം മാന്നാനം, നീണ്ടൂർ മേഖലയിലായിരുന്നു. ആദ്യദിനം സിറിയക് ചാഴികാടനും രണ്ടാംദിനം കെ എൻ വേണുഗോപാലും ഉദ്ഘാടനംചെയ്തു. വെള്ളി രാവിലെ 8.30ന് അയ്മനം കാനാട്ടിൽനിന്ന് ആരംഭിച്ച് 24 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ആർപ്പൂക്കര പനമ്പാലത്ത് സമാപിക്കും.









0 comments