ad
Deshabhimani

കായിക താരങ്ങളെ ഡിആർഇയു ആദരിച്ചു

സീനിയർ സംസ്ഥാന അത്‌ലെറ്റിക്‌സ്‌ മീറ്റിൽ മെഡൽ നേടിയ സഹോദരങ്ങളായ ജുവാൻ, ജാനിസ് ട്രീസ എന്നിവർക്ക്‌ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഡിആർഇയുവിന്റെ ഉപഹാരം നൽകുന്നു

സീനിയർ സംസ്ഥാന അത്‌ലെറ്റിക്‌സ്‌ മീറ്റിൽ മെഡൽ നേടിയ സഹോദരങ്ങളായ ജുവാൻ, ജാനിസ് ട്രീസ എന്നിവർക്ക്‌ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഡിആർഇയുവിന്റെ ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 01:00 AM | 1 min read

തൃശൂർ

സീനിയർ സംസ്ഥാന അത്‌ലറ്റിക്‌സ്‌ മീറ്റിൽ മെഡൽ നേടിയ സഹോദരങ്ങളായ ജുവാൻ റെജി, ജാനിസ് ട്രീസ റെജി എന്നിവരെ ഡിആർഇയു ആദരിച്ചു. ഇരുവർക്കും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉപഹാരം നൽകി. റെയിൽവേ ജീവനക്കാരായ ദന്പതികൾ റെജി മാത്യു– റീന എന്നിവരുടെ മക്കളാണ്‌ ഇരുവരും. ജാനിസ്‌ അണ്ടർ 18 വിഭാഗം ദേശീയ മത്സരത്തിൽ ഹൈപ്റ്റാതലോണിൽ സ്വർണമെഡൽ ജേതാവാണ്. നിലവിൽ ജാനിസ് കോതമംഗലം എംഎകോളേജ് രണ്ടാംവർഷ ബിഎ സോഷ്യോളജി വിദ്യാർഥിനിയാണ്. ജുവാൻ ജൂനിയർ തലത്തിലും കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ചാന്പ്യൻഷിപ്പിലും മെഡൽ നേടിയിട്ടുണ്ട്‌. നിലവിൽ ചങ്ങനാശേരി എസ്‌ബി കോളേജിൽ ഒന്നാംവർഷ ലൈബ്രററി സയൻസ് വിദ്യാർഥിയാണ്‌. പിതാവ്‌ റെജിയും അമ്മ റീനയും കായിക താരങ്ങളായിരുന്നു. ഇരുവരും ഇന്ത്യൻ റെയിൽവേയ്‌ക്കായി മെഡൽ നേടിയിട്ടുണ്ട്‌. ഡിആർഇയു അസി. ഡിവിഷനൽ സെക്രട്ടറി നിക്സൺ ഗുരുവായൂർ അധ്യക്ഷനായി, മണിക്കുട്ടൻ, പി പി രഞ്ജിത്, ജയലാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home