പകുത്ത് നൽകി പ്രേംശങ്കർ
സുഹൃത്തിൽ കരൾ പ്രവർത്തിച്ചു തുടങ്ങി

തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റിയശേഷം പ്രേംശങ്കർ
തൃശൂർ
കരള്‍ പകുതി നൽകിയശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഡിവൈഎഫ്‌ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രേംശങ്കറിനെ വാർഡിലേക്ക് മാറ്റി. കരള്‍ മാറ്റിവച്ചയാളിൽ പ്രവർത്തിച്ചു തുടങ്ങിയെന്നും ആരോഗ്യ സ്ഥിതി സുരക്ഷിതമാണെന്നും ഡോക്ടർമാർ പറഞ്ഞു. കരൾ സ്വീകരിച്ച സുഹൃത്തിനെ പ്രേംശങ്കർ സന്ദർശിച്ചു. കരൾ നൽകാൻ പ്രേംശങ്കറിന് റോബോട്ടിക് സർജറിയാണ് നടത്തിയത്. നെഞ്ചിനു താഴെ നാല് ദ്വാരം ഇട്ടശേഷം 60 ശതമാനം ലിവർ മുറിച്ചശേഷം അടിവയറിൽ 13 സെന്റീമീറ്റർ മുറിവുണ്ടാക്കി പുറത്തേക്ക് എടുക്കുകയായിരുന്നു. വ്യാഴം രാവിലെ എട്ടിന് തുടങ്ങിയ ശസ്‌ത്രക്രിയ കഴിഞ്ഞ് ബോധം വീണ്ടെടുത്തത് രാത്രി 10നാണെന്ന് പ്രേംശങ്കർ പറഞ്ഞു. ശസ്‌ത്രക്രിയയുടെ ഭാഗമായി വയറിൽ ഉണ്ടാക്കിയ മുറിവിൽ ചെറിയ വേദനയുണ്ടെന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശസ്‌ത്രക്രിയക്ക്‌ശേഷം മൂന്നു ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ കഴിയണമെന്നായിരുന്നു ആദ്യം ഡോക്ടർ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ രണ്ടാം ദിനം വാർഡിലേക്ക് മാറ്റി. കരൾ സ്വീകരിച്ചയാൾ രണ്ട് ആഴ്‌ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ പരിചരണത്തിൽ കഴിയും. ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌തശേഷം മൂന്നു മാസം വീട്ടിൽ അതീവശ്രദ്ധയോടെ കഴിയണം. വലിയ നിയമപോരാട്ടത്തിനൊടുവിലാണ് പ്രേംശങ്കറിന്റെ കരൾ സുഹൃത്തിന് പകുത്തു നൽകാനുള്ള ശസ്‌ത്രക്രിയ നടന്നത്. രമനുഷ്യസ്‌നേഹത്തിന്റെ പുതിയ ലോകം സൃഷ്‌ടിക്കാനായി പ്രേംശങ്കർ നടത്തിയ പരിശ്രമമാണ് കോടതി ഇടപെടലിൽ ഫലം കണ്ടത്.










0 comments