കരിന്തലക്കൂട്ടം വാർഷികം ആഘോഷിച്ചു

കരിന്തലക്കൂട്ടം നാട്ടറിവു പഠന കേന്ദ്രത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
മാള
കരിന്തലക്കൂട്ടം നാട്ടറിവു പഠന കേന്ദ്രത്തിന്റെ 30–ാം വാര്‍ഷികാഘോഷം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദിലീപ് പരമേശ്വരന്‍ അധ്യക്ഷനായി. വിവിധ പുരസ്‌കാരങ്ങള്‍ സി ജെ കുട്ടപ്പന്‍, പി ആര്‍ പുഷ്പവതി, പുന്നപ്ര ജ്യോതികുമാര്‍, ബാലു കണ്ടോത്ത് എന്നിവര്‍ക്ക് സമ്മാനിച്ചു. അന്തരിച്ച മൃദംഗവാദകൻ സുജൻ പൂപ്പത്തിക്കുവേണ്ടി മകൾ ആദിത്യ നന്ദഗോപാലും അഥീനയും ചേർന്ന് അവാർഡ് സ്വീകരിച്ചു. അവാർഡ് തുക കരിന്തലക്കൂട്ടം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. രമേഷ് കരിന്തലക്കൂട്ടം, കെ എ അമല്‍, എം കെ ശിവൻ, ഒ എസ് ഉണ്ണിക്കൃഷ്ണന്‍, എം പ്രദീപ്കുമാര്‍, എം വി പ്രസാദ്, മിനി പ്രദീപ്, ബിന്ദു ബാബു, ശോഭന ഗോകുൽനാഥ് എന്നിവർ സംസാരിച്ചു.









0 comments