ad
Deshabhimani

മൈസൂരിലേക്കുള്ള സർവീസ്‌ പറവൂരിലേക്ക്‌; കെഎസ്‌ആർടിഇഎ പ്രതിഷേധിച്ചു

കെഎസ്‌ആർടിഇഎ തൃശൂർ യൂണിറ്റിന്റെ  നേതൃത്വത്തിൽ ചേർന്ന  പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി പ്രബിൻ പ്രഭാകരൻ 
ഉദ്‌ഘാടനം ചെയ്യുന്നു

കെഎസ്‌ആർടിഇഎ തൃശൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി പ്രബിൻ പ്രഭാകരൻ 
ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 12:27 AM | 1 min read

തൃശൂർ

കെഎസ്‌ആർടിസി തൃശൂർ ഡിപ്പോയിൽ നിന്നുള്ള മൈസൂരിലേക്കുള്ള ഫാസ്റ്റ്‌ പാസഞ്ചർ ബസ്‌ സർവീസ്‌ പറവൂർ ഡിപ്പോയിലേക്ക്‌ മാറ്റുന്നതിനെതിരെ കെഎസ്‌ആർടിഇഎ (സിഐടിയു) തൃശൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തൃശൂർ ഡിപ്പോയുടെ അഭിമാന സർവീസായ സൂപ്പർ ക്ലാസ്‌ സർവീസാണിത്‌. സമയ കൃത്യനിഷ്‌ഠ പാലിച്ച്‌ പറവൂരിൽനിന്ന്‌ സർവീസ്‌ നടത്താനാവില്ല. പറവൂരിൽ നിന്ന്‌ സർവീസ്‌ ആരംഭിക്കുന്നതോടെ ഡ്യൂട്ടി സമയം രണ്ട്‌ മണിക്കൂറിലധികം വർധിക്കുന്നത്‌ ജീവനക്കാർക്കും ബുദ്ധിമുട്ടാകും. യാത്രക്കാർക്ക്‌ നിലവിലെ സ‍ൗകര്യങ്ങൾ നഷ്‌ടപ്പെടുന്പോൾ മറ്റ്‌ യാത്രാ സംവിധാനങ്ങൾ സ്വീകരിക്കുന്നതും കെഎസ്‌ആർടിസിയെ തകർക്കാൻ ഇടയാകും. തൃശൂർ ഡിപ്പോയുടെ പ്രാധാന്യം കുറയ്‌ക്കുന്ന തരത്തിൽ ജില്ലാ ആസ്ഥാനമായ തൃശൂർ ഡിപ്പോയിലെ അഭിമാന സർവീസുകൾ മറ്റ്‌ ഡിപ്പോകളിലേക്ക്‌ മാറ്റുന്നതിരെ നടന്ന പ്രതിഷേധം കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ സെക്രട്ടറി പ്രബിൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സഞ്‌ജയൻ ബാബു അധ്യക്ഷനായി. സംസ്ഥാന ക‍ൗൺസിലംഗം ബിനോയ്‌ പോൾ, യൂണിറ്റ്‌ സെക്രട്ടറി കെ സി ശിവാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home