മറക്കില്ല ആ ഹൃദയനോവ്

ചക്കാമുക്ക് ദേശം അവതരിപ്പിച്ച മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന്റെ നിശ്ചലദൃശ്യം
തൃശൂർ
പുലിത്താളത്തിന്റെ ആവേശച്ചുവടുകൾക്കിടയിൽ, നാടിനെ കണ്ണീരിലാഴ്‌ത്തിയ മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ ഓർമകൾ നിറഞ്ഞു. ചക്കാമുക്ക് ദേശം ഒരുക്കിയ നിശ്ചലദൃശ്യത്തിലാണ് മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ ദുരന്തത്തിന്റെ നേർക്കാഴ്‌ചയായത്. അപകടത്തിന്റെ വ്യാപ്‌തി പുറത്തെത്തിച്ച വാർത്തകൾ മുൻനിർത്തിയാണ് നിശ്ചലദൃശ്യം ഒരുക്കിയത്. മൃതദേഹ ഭാഗങ്ങളും ജീവനറ്റ ശരീരങ്ങളും അവശേഷിച്ച കുട്ടംകുളം പാടത്തിന്റെ നീറുന്ന കാഴ്‌ചയാണ് ദൃശ്യത്തിലുള്ളത്. തിരുവന്പാടി വിഭാഗത്തിനായി ലൈസൻസി മുണ്ടത്തിക്കോട് സതീഷ് വെടിക്കോപ്പ് നിർമിച്ച സ്ഥലം അപകടത്തെത്തുടർന്ന് നിമിഷനേരം കൊണ്ട് കത്തിയമരുകയായിരുന്നു. ഏപ്രിൽ 21നുണ്ടായ അപകടത്തിൽ മുണ്ടത്തിക്കോട് സതീഷ് അടക്കം 16 പേർക്കാണ് ജീവൻ നഷ്ടമായത്.









0 comments