എൻബിഎസ് പുസ്തകോത്സവത്തിന് തുടക്കം

മച്ചിങ്ങൽ ലെയ്നിലെ നാഷണൽ ബുക്ക്സ്റ്റാളിൽ ആരംഭിച്ച എന്‍ബിഎസ് ഓണം പുസ്തകോത്സവം സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ഡോ. സി രാവുണ്ണി ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
സാഹിത്യ പ്രവർത്തക സംഘം ആഭിമുഖ്യത്തില്‍ മച്ചിങ്ങൽ ലെയ്നിലെ തൃശൂർ നാഷണൽ ബുക് സ്റ്റാളിൽ ഓണം പുസ്തകോത്സവം ആരംഭിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ഡോ. സി രാവുണ്ണി ഉദ്ഘാടനം ചെയ്തു. കെ ആർ ബാബുരാജ്, സി എസ് സുമേഷ്, എബിൻ ജോർജ്, പി ഉദയകുമാർ എന്നിവർ സംസാരിച്ചു. 50 ശതമാനം വരെ വിലക്കുറവിൽ സെപ്തംബർ രണ്ടുവരെ പുസ്തകോത്സവം തുടരും.










0 comments