പ്രവാസിസംഘം വാഹനജാഥ ഇന്നുമുതൽ

തൃശൂർ
കേരള പ്രവാസിസംഘം നടത്തുന്ന 24 മണിക്കൂർ രാപകൽ സമരത്തിന്റെ പ്രചാരണാർഥം ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ വാഹന പ്രചാരണ ജാഥ നടത്തും. തൃശൂർ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ഒക്ടോബർ ഏഴിന് രാവിലെ 10- മുതലാണ് സമരം. പ്രവാസി ക്ഷേമനിധി സംരക്ഷിക്കണമെന്നും ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാർ സാമ്പത്തിക വിഹിതം നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. ജില്ലാ സെക്രട്ടറി എം കെ ശശിധരൻ ക്യാപ്റ്റനായുള്ള ജാഥ ഞായർ വൈകിട്ട് 5ന് കുന്നംകുളത്തുനിന്നാരംഭിക്കും. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിക്കും. തിങ്കൾ വൈകിട്ട് 5.30-ന് വടക്കാഞ്ചേരിയിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ എം കെ ശശിധരൻ, കെ വി അഷ്റഫ് ഹാജി, എൻ ബി മോഹനൻ, സുലേഖ ജമാലു എന്നിവർ പങ്കെടുത്തു.









0 comments