ad
Deshabhimani

യുവാവ്‌ കാനയിൽ മരിച്ച നിലയിൽ

ബിനോയ്

ബിനോയ്

വെബ് ഡെസ്ക്

Published on Sep 28, 2026, 12:15 AM | 1 min read


വടക്കാഞ്ചേരി

കാഞ്ഞിരക്കോട് തെങ്ങിൻ പറമ്പിലെ കാനയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങാട് തലക്കോടൻ വീട്ടിൽ ബിനോയ് (38) ആണ് മരിച്ചത്. ശനി പകൽ വീട്ടിൽ നിന്ന് പോന്ന യുവാവിനെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനിടെയാണ് രാത്രി 11 ഓടെയാണ്‌ മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. അച്ഛൻ: ഔസേപ്പ്. അമ്മ:ലില്ലി. സഹോദരങ്ങൾ: ബിജു, ബിജോയ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home